Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിച്ചു, രഹസ്യഭാഗത്ത് ബിയർ കുപ്പി ഉപയോഗിച്ച് ആക്രമണം, ഭർത്താവും സുഹൃത്തും അറസ്റ്റിൽ

തൃശൂർ- ഭാര്യയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശിയായ യുവതിയാണു പീഡിപ്പിച്ച കേസിലാണ് ഭർത്താവിനെയും അയാളുടെ സുഹൃത്തിനെയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ കെട്ടിയിട്ടു പീഡിപ്പിക്കുന്നതിന്റെ ദൃശ്യം ഭർത്താവ് ഫോണിൽ പകർത്തിയശേഷം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിലാണ്.
സംശയരോഗമാണു കൃത്യത്തിനു കാരണമെന്നും സൂചനയുണ്ട്. ബലാത്സംഗക്കുറ്റം, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒരു വർഷത്തോളമായി പീഡനം തുടരുകയായിരുന്നുവെന്നു യുവതി പറഞ്ഞു. രഹസ്യഭാഗങ്ങളിൽ ബീയർ കുപ്പി ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.
 

Latest News