VIDEO വധഭീഷണി; തോക്ക് ലൈസന്‍സിനായി സല്‍മാന്‍ ഖാന്‍ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു

മുംബൈ- വധഭീഷണിയെ തുടര്‍ന്ന് ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള അനുമതിക്കായി ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാന്‍ അപേക്ഷ നല്‍കി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ മുംബൈ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ച് അപേക്ഷ നല്‍കിയെന്നാണ് വാര്‍ത്ത. മുംബൈ ക്രാഫോഡ് മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള പോലീസ് ആസ്ഥാനത്തെത്തി സല്‍മാന്‍ ഖാന്‍ ക്രമസമാധാന പാലന ചുമതലയുള്ള കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറുമായും ജോയിന്റ് കമ്മീഷണര്‍ വിശ്വാസ് നന്‍ഗ്രെ പാട്ടീലുമായും ചര്‍ച്ച നടത്തി.
വധഭീഷണികളുടെ പശ്ചാത്തലത്തിലാണ് സല്‍മാന്‍ ഖാന്‍ ആയുധ ലൈസന്‍സിനുള്ള അപേക്ഷ നല്‍കിയതെന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെരിഫിക്കേഷനുവേണ്ടിയാണ് അദ്ദേഹം നേരിട്ട് പോലീസ് ആസ്ഥാനത്ത് എത്തിയതെന്നും പറയുന്നു.

 

Latest News