Sorry, you need to enable JavaScript to visit this website.

വാടക കൃത്യമായി ലഭിച്ചു; വൃദ്ധ രണ്ടു വര്‍ഷം മരിച്ചുകിടന്ന വിവരം ഫ് ളാറ്റ് ഉടമകളും അറിഞ്ഞില്ല

ലണ്ടന്‍- ബ്രിട്ടനില്‍ വാടക ഫ് ളാറ്റില്‍ രണ്ടു വര്‍ഷം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.  ബ്രിട്ടനിലെ പെക്കാമിലാണ് സംഭവം. 58കാരിയായ ഷീല സെലിയോനെയാണ് വാടക ഫ്‌ളാറ്റിലെ സ്വീകരണ മുറിയിലെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് വര്‍ഷത്തിലേറെ പഴക്കമുണ്ടായിരുന്നതിനാല്‍ ദന്ത വിദഗ്ദ്ധന്റെ സഹായത്തോടെയാണ് ആളെ തിരിച്ചറിഞ്ഞത്.

വൃദ്ധ മരിച്ച വിവരം അറിയാതെ  കഴിഞ്ഞ രണ്ട് വര്‍ഷവും ഫ് ളാറ്റ് ഉടമകളായ പീബോഡി ഹൗസിംഗ് സൊസൈറ്റിക്ക് ഫ് ളാറ്റിന്റെ വാടക സ്വീകരികൃത്യമായി ലഭിച്ചിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഷീല വാടക നല്‍കാതായതോടെ ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സാമൂഹിക ആനുകൂല്യങ്ങളില്‍നിന്ന് നേരിട്ട് വാടക സ്വീകരിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ച് പീബോഡി ഹൗസിംഗ് സൊസൈറ്റി സമര്‍പ്പിപ്പിച്ച് അനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.

2020ല്‍ പതിവ് പരിശോധനയ്ക്കിടെ ഷീലയുടെ ഫ് ളാറ്റില്‍ നിന്ന് പ്രതികരണം ഒന്നും ലഭിക്കാതെ വന്നതോടെ ഇവരുടെ പാചകവാതക കണക്ഷന്‍ ഹൗസിംഗ് സൊസൈറ്റി വിച്ഛേദിക്കുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളം മരിച്ചു കിടന്നിട്ടും ഷീലയുടെ മൃതദേഹം ആരും കണ്ടെത്താത്തതിലുള്ള അസ്വാഭാവികത കാരണം വൃദ്ധയുടെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്താന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഹൗസിംഗ് സൊസൈറ്റിയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കണ്ടെത്തിയത്. തങ്ങളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയില്‍ ഹൗസിംഗ് സൊസൈറ്റി മാപ്പ് പറഞ്ഞു.

 

Latest News