ചണ്ഡീഗഢ്- എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന സന്ദേശം അയച്ചതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് എത്തി മര്‍ദിച്ചുവെന്ന് പരാതിപ്പെട്ട യുവാവിന് പോലീസിന്റെ മറുപടി.
ഐ ലൈക് യു എന്ന സന്ദേശം മാത്രമേ അയച്ചുള്ളൂവെന്നും കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ ഭര്‍ത്താവെത്തി ക്രൂരമായി മര്‍ദിച്ചുവെന്നും വീണ്ടും വീണ്ടും മാപ്പ് അപേക്ഷിച്ചിട്ടും വെറുതെ വിട്ടില്ലെന്ന് യുവാവ് പോലീസിനെ അറിയിച്ചു. ഇപ്പോള്‍ സ്വന്തം സുരക്ഷയെ കുറിച്ച് ഭയത്തോടെയാണ് കഴിയുന്നതെന്നും അടിയന്തരമായി ഇടപെട്ട് ജീവന് സുരക്ഷ നല്‍കണമെന്നും യുവാവ് ട്വിറ്ററില്‍ പോലീസിനോട് അഭ്യര്‍ഥിച്ചു.
യുവതിയുടെ ഭര്‍ത്താവ് തന്നെ മര്‍ദിച്ചെന്ന് പറഞ്ഞയാള്‍ക്ക് പഞ്ചാബ് പോലീസ് ഉടന്‍ തന്നെ തക്ക മറുപടി നല്‍കി.
ഒരു സ്ത്രീക്കുള്ള നിങ്ങളുടെ അനാവശ്യ സന്ദേശത്തിന് പകരമായി നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഉറപ്പില്ല... പക്ഷേ അവര്‍ നിങ്ങളെ മര്‍ദിക്കുന്നതിനു പകരം നിങ്ങളെ കുറിച്ച് ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു. ശരിയായ നിയമ വകുപ്പുകള്‍ക്ക് കീഴില്‍ ഞങ്ങളുടെ സേവനം നിങ്ങള്‍ക്ക് ലഭിക്കുമായിരുന്നു- പോലീസ് മറുപടി നല്‍കി.






