ഗര്‍ഭിണിയല്ല, വയറില്‍ എന്താണെന്ന് വെളിപ്പെടുത്തി കരീന കപൂര്‍

മുംബൈ- ഗര്‍ഭിണിയാണെന്ന് അഭ്യൂഹങ്ങള്‍ നിഷേധിച്ച് നടി കരീന കപൂര്‍ ഖാന്‍. ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്ക് നടി വിരാമമിട്ടത്.
ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍, മക്കളായ തൈമൂര്‍, ജെഹ് എന്നിവരോടൊപ്പം യൂറോപ്പില്‍ അവധിക്കാലം ആഘോഷിക്കുന്ന കരീനയുടെ ഫോട്ടോകളില്‍ ഒന്ന് വൈറലായതിനെത്തുടര്‍ന്നാണ് ഗര്‍ഭിണിയാണെന്ന അഭ്യൂഹം പരന്നത്. നടിയുടെ വയറ് ചൂണ്ടിക്കാട്ടിയാണ് നെറ്റിസണ്‍സ് ഗര്‍ഭിണിയാണെന്ന ധാരണയിലെത്തിയത്.

ഇത് പാസ്തയും വൈനും ആണ് ഗയസ്, ശാന്തമാകൂ... ഞാന്‍ ഗര്‍ഭിണിയല്ല.. ഉഫ്.. കിംവദന്തികള്‍ നിഷേധിച്ചുകൊണ്ട് കരീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രസകരമായ കുറിപ്പില്‍ പറഞ്ഞു.
രാജ്യത്തെ ജനസംഖ്യയില്‍ താന്‍ ഇതിനകം വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്ന് സെയ്ഫും പറഞ്ഞു.

 

Latest News