ജയരാജനെ ഇന്‍ഡിഗോ ട്രോളിയോ, ഈ പോസ്റ്റ് വായിച്ചാല്‍ അങ്ങനെ തോന്നും

മുംബൈ- ഇന്‍ഡിഗോക്കെതിരെയുള്ള ഇ.പി ജയരാജന്റെ പരാതികളും പ്രതിഷേധവും മുറുകവെ, എല്‍.ഡി.എഫ് കണ്‍വീനറെ ട്രോളിയതാണെന്ന് തോന്നുംവിധം ഇന്‍ഡിഗോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.  ഒരു റെയില്‍വേ ട്രാക്കിന് മുകളിലൂടെ വിമാനം പറക്കുന്ന ചിത്രമാണ് കമ്പനി ഔദ്യോഗിക പേജില്‍ പങ്കുവെച്ചിരിക്കുന്നത്. 'ലോകത്തിന് മുകളിലൂടെ ഉയര്‍ന്നു പറക്കുക' എന്ന് കുറിച്ചിട്ടുമുണ്ട്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തിനുള്ളില്‍ തള്ളിയിട്ടതിന് ഇ.പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാ വിലക്ക് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇ.പി ജയരാജന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇന്‍ഡിഗോ വിമാനത്തില്‍ ഇനി കയറില്ലെന്നായിരുന്നു ജയരാജന്റെ പ്രഖ്യാപനം. പിന്നാലെ വിമാന യാത്ര റദ്ദാക്കി ട്രെയിനില്‍ കണ്ണൂരിലേക്ക് പോവുകയും ചെയ്തു. കെ- റെയില്‍ വന്നാല്‍ ഇന്‍ഡിഗോ പൂട്ടുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

 

 

Tags

Latest News