അപകടത്തില്‍ മരിച്ച മകന് അന്ത്യചുംബനം നല്‍കുന്നതിനിടെ അമ്മ ഹൃദയംപൊട്ടി മരിച്ചു

ചെന്നൈ- അപകടത്തില്‍ വീണ് മരിച്ച മകന് അന്ത്യ ചുംബനം നല്‍കുന്നതിനിടെ കുഴഞ്ഞുവീണ അമ്മ മരിച്ചു. സിംഗപെരുമാള്‍ കോവിലില്‍ ജെ.ജെ നഗറിലെ ശാന്തി (33)യാണ് മരിച്ചത്.
പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ജയ് ഗണേഷ് വീടിന് സമീപം സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ബോധരഹിതനായി വീഴുകയായിരുന്നു.  ചെങ്കല്‍പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന്, സുഹൃത്തുക്കള്‍ വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിച്ചു.
ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷമാണ് ജയ് ഗണേഷിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. പൊട്ടിക്കരഞ്ഞ് മൃതദേഹത്തില്‍ കെട്ടിപ്പിടിച്ച് അന്ത്യചുംബനം നല്‍കുന്നതിനിടയിലാണ് അമ്മ ശാന്തി കുഴഞ്ഞുവീണത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ശാന്തി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
രാജ (38) യാണ് ഭര്‍ത്താവ്. മരിച്ച ജയ് ഗണേഷിനു പുറമെ തരുണ്‍ (12) മകനാണ്.

 


കൂടെ ഉറങ്ങാന്‍ സമ്മതിച്ചില്ല, ഭാര്യയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

 

Latest News