പ്രതാപ് പോത്തന്റെ അവസാന ആഗ്രഹം സാധിച്ച് മകള്‍ കേയ

ചെന്നൈ- അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മം മരത്തിന് വളമായി. മകള്‍ കേയ ഒരു മാവിന്‍ തൈ നട്ട ശേഷം അതിന് ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ഏറ്റവും പ്രിയപ്പെട്ട സ്വര്‍ണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞാണ് പ്രതാപ് പോത്തന്‍ യാത്രയായത്. നേരത്തെ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് മതചടങ്ങുകളൊന്നും ഇല്ലാതെ വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
ചെന്നൈ കില്‍പോക്കിലെ ഫ് ളാറ്റിലും തുടര്‍ന്ന് രാവിലെ 10നു ന്യൂ ആവഡി റോഡിലെ വൈദ്യുതി ശ്മശാനത്തിലും ഏതാനും അടുത്ത ബന്ധുക്കളും സുഹൃത്തുകളുമെത്തിയിരുന്നു.

കൂടെ ഉറങ്ങാന്‍ സമ്മതിച്ചില്ല,
ഭാര്യയെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

Latest News