സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കൂടി കണ്ടെത്തി

സലാല- ഒമാനിലെ സലാലയില്‍ കടലില്‍ കാണാതായ ഒരു ഇന്ത്യക്കാരന്റെ മൃതദേഹംകൂടി കണ്ടെത്തി. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം അറിയിച്ചു. രണ്ടു പേരുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
സലാല മുഗ്‌സൈല്‍ ബീച്ചില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മഹാരാഷ്ട്ര, യു.പി സ്വദേശികളായ രണ്ടംഗ കുടുബത്തിലെ എട്ടു പേരെ തിരയില്‍പ്പെട്ട് കാണാതാകുന്നത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തിയിരുന്നു. മഹാരാഷ്ട്ര സങ്കലില്‍ സ്വദേശി മഹ്മനെ ശശികാന്ത് (42), ഇദ്ദേഹത്തിന്റെ അഞ്ചര വയസുള്ള മകന്‍ ശ്രേയസ് ശശികാന്ത് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഇവരുടെ മൃതദേഹം സലാലയില്‍ തന്നെ സംസ്‌കരിച്ചു.

 

Latest News