Sorry, you need to enable JavaScript to visit this website.

പിടി വിടാതെ ബിഗ് ത്രീ...

അവസാന 69 ഗ്രാന്റ്സ്ലാമുകളിൽ അമ്പത്തൊമ്പതും നേടിയത് ഫെദരറോ നദാലോ നോവക്കോ ആണ്. 15 വർഷത്തിലേറെയായി തുടരുന്നു ഈ മേൽക്കോയ്മ. ഈ വർഷം നടന്ന മൂന്ന് ഗ്രാന്റ്സ്ലാമുകളിലും ബിഗ് ത്രീ തന്നെയാണ് ചാമ്പ്യന്മാരായത്. ഓസ്‌ട്രേലിയൻ ഓപണിലും ഫ്രഞ്ച് ഓപണിലും നദാൽ, പരിക്കു കാരണം നദാൽ സെമി ഫൈനലിൽ പിന്മാറിയ വിംബിൾഡണിൽ നോവക്. സുദീർഘമായ 15 വർഷത്തിലേറെ നീണ്ട ഈ ആധിപത്യത്തിന്റെ കാലത്ത് ബിഗ് ത്രീയെ തടഞ്ഞുനിർത്താൻ കഴിഞ്ഞത് ആറ് കളിക്കാർക്കു മാത്രമാണ്.
ഒരുപാട് കാലമായി പറഞ്ഞു കേൾക്കുന്നു, ടെന്നിസിൽ ബിഗ് ത്രീയുടെ കാലം കഴിഞ്ഞുവെന്ന്. റോജർ ഫെദരർ മാസങ്ങളായി പരിക്കു കാരണം വിട്ടുനിൽക്കുകയാണ്. ഇപ്പോൾ റാങ്കിംഗ് പട്ടികയിൽ നിന്നു പോലും പുറത്താണ്. 
റഫായേൽ നദാൽ എതിരാളികളേക്കാൾ മല്ലടിക്കുന്നത് സ്വന്തം പരിക്കുകളുമായാണ്. കോവിഡ് വാക്‌സിനെടുക്കാത്ത നോവക് ജോകോവിച്ചിന് ഏറ്റവും ചുരുങ്ങിയത് രണ്ട് ഗ്രാന്റ്സ്ലാമുകളിലെങ്കിലും മത്സരിക്കാൻ പോലുമാവുന്നില്ല. എന്നിട്ടും ഗ്രാന്റ്സ്ലാമുകളിൽ ബിഗ് ത്രീയുടെ പിടി അയയുന്നില്ലെന്നതാണ് യാഥാർഥ്യം. അവസാന 69 ഗ്രാന്റ്സ്ലാമുകളിൽ അമ്പത്തൊമ്പതും നേടിയത് ഈ മൂന്നംഗ സംഘമാണ്. 
15 വർഷത്തിലേറെയായി തുടരുന്നു ഈ മേൽക്കോയ്മ. ഈ വർഷം നടന്ന മൂന്ന് ഗ്രാന്റ്സ്ലാമുകളിലും ബിഗ് ത്രീ തന്നെയാണ് ചാമ്പ്യന്മാരായത്. ഓസ്‌ട്രേലിയൻ ഓപണിലും ഫ്രഞ്ച് ഓപണിലും നദാൽ, പരിക്കു കാരണം നദാൽ സെമി ഫൈനലിൽ പിന്മാറിയ വിംബിൾഡണിൽ നോവക്. തുടർച്ചയായി നാലാം തവണയാണ് നോവക് വിംബിൾഡൺ കിരീടം നേടുന്നത്. 
സുദീർഘമായ 15 വർഷത്തിലേറെ നീണ്ട ഈ ആധിപത്യത്തിന്റെ കാലത്ത് ബിഗ് ത്രീയെ തടഞ്ഞുനിർത്താൻ കഴിഞ്ഞത് ആറ് കളിക്കാർക്കു മാത്രമാണ്. യുവാൻ മാർടിൻ ദെൽപോട്രൊ (2009 ലെ യു.എസ് ഓപൺ), ആൻഡി മറെ (2012 യു.എസ്. ഓപൺ, 2013 വിംബിൾഡൺ, 2016 വിംബിൾഡൺ), സ്റ്റാൻ വാവ്‌റിങ്ക (2014 ഓസ്‌ട്രേലിയൻ ഓപൺ, 2015 ഫ്രഞ്ച് ഓപൺ, 2016 യു.എസ് ഓപൺ), മാരിൻ സിലിച് (2014 യു.എസ് ഓപൺ), ഡൊമിനിത് തിയേം (2020 യു.എസ് ഓപൺ), ഡാനിൽ മെദ്‌വദേവ് (2021 യു.എസ് ഓപൺ) എന്നിവർക്കു മാത്രം. ഇതിൽ ഒന്നിലേറെ ഗ്രാന്റ്സ്ലാം നേടാൻ സാധിച്ചത് രണ്ടു പേർക്കു മാത്രം -വാവ്‌റിങ്കക്കും മറെക്കും. 
യു.എസ് ഓപണിലാണ് ഏറ്റവുമധികം തവണ ബിഗ് ത്രീയെ കീഴടക്കാൻ എതിരാളികൾക്കു സാധിച്ചത്. ഈ വർഷത്തെ യു.എസ് ഓപൺ ഓഗസ്റ്റ് 29 ന് ആരംഭിക്കും. 
ഫെദരർക്ക് പരിക്കാണ്. വിംബിൾഡണിനിടെ പരിക്കേറ്റ് പിന്മാറിയ നദാൽ അടുത്ത മാസമാവുമ്പോഴേക്കും പൂർണ കായികക്ഷമത വീണ്ടെടുക്കുമോയെന്ന് ഉറപ്പില്ല. വാക്‌സിനെടുക്കാത്തതിനാൽ നോവക്കിന് അമേരിക്കയിൽ പ്രവേശനമില്ല. 
ബിഗ് ത്രീയുടെ ഏക പ്രതീക്ഷ നദാലാണ്. ബിഗ് ത്രീ ഇല്ലാത്ത ഒരു ടൂർണമെന്റിൽ ആര് കിരീടം നേടിയാലും അതിന് പൊലിമ കുറവായിരിക്കും. 

Latest News