Sorry, you need to enable JavaScript to visit this website.

ലളിത് മോഡിയും വിശ്വ സുന്ദരി സുസ്മിതാ  സെന്നും ഡേറ്റിംഗില്‍, വിവാഹത്തിലേക്ക് 

ലണ്ടന്‍- ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോഡി, ബോളിവുഡ് നടിയായ സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്ന സൂചന നല്‍കി ട്വിറ്റര്‍ പോസ്റ്റ് പങ്കുവെച്ചു. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോഡി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോഡി അറിയിച്ചു.
ആദ്യത്തെ ട്വീറ്റില്‍, കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനില്‍ തിരിച്ചെത്തിയെന്നും, അതില്‍ തന്നെ തന്റെ നല്ലപാതിയായ സുസ്മിതാ സെന്നിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ഒടുവില്‍ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് മോഡി പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്റുകള്‍ ഏറെ വന്നപ്പോള്‍ ലളിത് മോഡി വീണ്ടും ട്വീറ്റ് ചെയ്തു.
വ്യക്തതയ്ക്കായി പറയുന്നു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, പരസ്പരം ഡേറ്റിംഗിലാണ്. വിവാഹം അതും ഒരുനാള്‍ സംഭവിക്കും-മോഡിയുടെ രണ്ടാമത്തെ ട്വീറ്റ് പറയുന്നു. 47കാരിയായ സുസ്മിതാ സെന്‍. 1994ല്‍ അവര്‍ മിസ് യൂണിവേഴ്‌സ് പട്ടം നേടിയ വ്യക്തിയാണ്.ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഇന്ത്യന്‍ വനിത ഇവരാണ്. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത ഒരു കാലത്ത്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത സെന്‍. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.
59കാരനായ ലളിത് മോഡി ഐപിഎല്‍ എന്ന ആശയത്തിന്റെ പിതാവും, അതിന്റെ ആദ്യത്തെ ചെയര്‍മാനും ആയിരുന്നു. 2010 വരെ മൂന്ന് വര്‍ഷം ഐപിഎല്‍ നയിച്ച ഇദ്ദേഹം. ബിസിസിഐയുടെ വൈസ് പ്രസിഡന്റായും ചാമ്പ്യന്‍സ് ലീഗിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പിന്നീട് സാമ്പത്തിക ക്രമക്കേടുകളില്‍ പെട്ട് രാജ്യം വിട്ടു.2018ല്‍ ലളിത് മോഡി വിവാഹ മോചിതനായി. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. സാമ്പത്തിക ഇടപാടുകേസില്‍ ഇഡിയുടെ അന്വേഷണം നേരിടുന്ന ലളിത് മോഡി നിലവില്‍ ലണ്ടനിലാണ് താമസിക്കുന്നത്.
 

Latest News