കുവൈത്ത് സിറ്റി- ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിതച്ചെലവ് ഏറ്റവും കുറവിള്ളത് കുവൈത്തില്‍. അറബ് ലോകത്ത് ഒമ്പതാം സ്ഥാനത്താണ് കുവൈത്തിന്റെ സ്ഥാനം. ലോകത്തെ 137 രാജ്യങ്ങളില്‍ ഈ വര്‍ഷം ആദ്യ ആറു മാസത്തെ കണക്കു പരിശോധിച്ച് ആഗോള ഡേറ്റാബേസ് വെബ്‌സൈറ്റായ നമ്പിയോ തയാറാക്കിയ ജീവിതച്ചെലവ് സൂചികയിലാണ് ഇക്കാര്യമുള്ളത്.
ഭക്ഷ്യോല്‍പന്നങ്ങളുടെ വില, ഭക്ഷണ വില, ഗതാഗതം, ജല, വൈദ്യുതി നിരക്ക്, വാടക തുടങ്ങിയവയെല്ലാം മാനദണ്ഡമാക്കിയായിരുന്നു സര്‍വേ. അറബ് രാജ്യങ്ങളില്‍ ലബനന്‍ ആണ് ജീവിതച്ചെലവ് കൂടിയ രാജ്യം. ആഗോളതലത്തില്‍ 18 ാം സ്ഥാനത്താണ് ലബനന്‍. രണ്ടാം സ്ഥാനത്തുള്ള ഖത്തര്‍ ആഗോളതലത്തില്‍ 30 ാം സ്ഥാനത്താണ്.
ലോകാടിസ്ഥാനത്തില്‍ യു.എ.ഇ 35, ബഹ്‌റൈന്‍ 40, സൗദി അറേബ്യ 44, ഒമാന്‍ 50, കുവൈത്ത് 56 എന്നിങ്ങനെയാണ് സ്ഥാനം. ഇതേസമയം വാടക വര്‍ധനയില്‍ കുവൈത്തിനാണ് അറബ് മേഖലയില്‍ ഒന്നാം സ്ഥാനം. ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.