ശ്രീനഗറില്‍ പോലീസ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, എ.എസ്.ഐ മരിച്ചു

ശ്രീനഗര്‍- ശ്രീനഗറില്‍ പോലീസ് ചെക്ക് പോസ്റ്റിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു പോലീസുകാരന് വീരമൃത്യു. എ.എസ്.ഐ മുഷ്താഖ് അഹമ്മദാണ് മരിച്ചത്. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ശ്രീനഗറിലെ ലാല്‍ ബസാര്‍ മേഖലയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. പോലീസ് ചെക്ക് പോസ്റ്റിന് സമീപത്തെത്തിയ ഭീകരര്‍ പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ചടിച്ചെങ്കിലും ഭീകരര്‍ രക്ഷപ്പെട്ടുവെന്നു പോലീസ് അറിയിച്ചു.

ഉന്നത പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.

 

Latest News