Sorry, you need to enable JavaScript to visit this website.

നാല് കോടിയിലേറെ രൂപ ചെലവഴിച്ച് രൂപമാറ്റം വരുത്തിയ മോഡലിന് മതിയായി

ന്യൂദല്‍ഹി- ആറു ലക്ഷം ഡോളര്‍ (ഏകദേശം 4.7 കോടിയിലധികം രുപ) ചെലവഴിച്ച് രൂപമാറ്റം വരുത്തിയ അമേരിക്കന്‍ മോഡലിനു മതിയായി. ഇപ്പോള്‍ പഴയ രൂപത്തിലാകാന്‍ 1,20,000 ഡോളര്‍ കൂടി ചെലവഴിക്കാന്‍ നിര്‍ബന്ധിതയായിരിക്കയാണ് അവര്‍.
അമേരിക്കന്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദാഷിയന്റെ രൂപസാദൃശ്യം നേടാനാണ് വെര്‍സേസ് മോഡല്‍ ജെന്നിഫര്‍ പാംപ്ലോണ വന്‍തുക ചെലവഴിച്ചത്. 40 സര്‍ജറികളാണ് നടത്തിയിരുന്നത്.

ആളുകള്‍ കര്‍ദാഷിയനെന്ന് വിളിച്ച് പിന്നാലെ കൂടുന്നുവെന്നും അത് ശല്യമായി മാറിയെന്നും  ജെന്നിഫര്‍ പാംപ്ലോണ പറഞ്ഞു.
കര്‍ദാഷിയനെ പോലെയുള്ളതിനാല്‍ എന്നെ എല്ലാവരും തിരിച്ചറിയാന്‍ തുടങ്ങിയെന്നും  ജെന്നിഫര്‍ പാംപ്ലോണ പറഞ്ഞു.

സല്‍മാന്‍ ഖാന്‍ പരസ്യമായി മാപ്പുപറഞ്ഞില്ലെങ്കില്‍
കൊല്ലും; ഗുണ്ടാസംഘം നേതാവിന്റെ വെളിപ്പെടുത്തല്‍

ന്യൂദല്‍ഹി- കൃഷ്ണമൃഗത്തെ കൊന്ന സംഭവത്തില്‍ പരസ്യമായി മാപ്പ് പറയാതെ സല്‍മാന്‍ ഖാനോട് തന്റെ സമുദായാംഗങ്ങള്‍ ക്ഷമിക്കില്ലെന്ന് ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയി പറഞ്ഞതായി ദല്‍ഹി പോലീസ് ഓഫീസര്‍ എച്ച്ജിഎസ് ധലിവാള്‍ പറഞ്ഞു.
ബിഷ്ണോയികള്‍ കൃഷ്ണമൃഗത്തെ ഭഗവാന്‍ ജംബേശ്വരന്റെ പുനര്‍ജന്മമായാണ് കണക്കാക്കുന്നതെന്നും കോടതി കുറ്റവിമുക്തനാക്കലോ ശിക്ഷയോ അവസാന വിധിയായിരിക്കില്ലെന്ന് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞതായും ധലിവാള്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനിടെയാണ് ബിഷ്ണോയി ഇക്കാര്യം പറഞ്ഞത്. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍  വധഭീഷണി ഉണ്ടെന്ന് സല്‍മാന്‍ ഖാന്റെ അഭിഭാഷകന്‍ ഹസ്തിമല്‍ സരസ്വം നേരത്തെ വെളിപ്പെടുത്തിയിരുന്നു.  ബിഷ്ണോയ് സംഘത്തിന്റെ നിര്‍ദേശപ്രകാരമാണ്  ഭീഷണി കത്ത് അയച്ചതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു
സിദ്ദു മൂസെവാലയുടെ അതേ ഗതി നേരിടേണ്ടിവരുമെന്ന് കത്തില്‍ അഭിഭാഷകന് മുന്നറിയിപ്പ് നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നടന്‍ സല്‍മാന്‍ ഖാനും പിതാവും ജാംബാജി ക്ഷേത്രത്തില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ ബിഷ്‌ണോയികള്‍ അവരെ കൊല്ലുമെന്നുമാണ് ചോദ്യം ചെയ്യലില്‍ ലോറന്‍സ് ബിഷ്‌ണോയി പറഞ്ഞത്.
2018 ജൂണില്‍ ബിഷ്ണോയി സംഘത്തിലെ പ്രധാന അംഗമായ സമ്പത്ത് നെഹ്റ ബെംഗളൂരുവില്‍ അറസ്റ്റിലായപ്പോള്‍, കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 2018ല്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാനെ ഇല്ലാതാക്കാനുള്ള സംഘത്തിന്റെ പദ്ധതിയെക്കുറിച്ച്  വെളിപ്പെടുത്തിയിരുന്നു.
1972-ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ കൃഷ്ണമൃഗങ്ങളെ പവിത്രമായി കരുതുന്ന ബിഷ്ണോയി സമുദായത്തില്‍ പെട്ടയാളാണ് ലോറന്‍സ്. ലോറന്‍സ് ബിഷ്ണോയിയുടെ പ്രധാന ഗ്രൂപ്പുമായി ബന്ധപ്പെട്ട മിക്ക ഗുണ്ടാസംഘങ്ങളും മതഭ്രാന്തന്മാരാണ്.

ധോത്തി ഉടുക്കുന്ന സനിമകള്‍
ചെയ്യരുതെന്ന് പിതാവ് പറഞ്ഞു-രണ്‍ബീര്‍ കപൂര്‍

മുംബൈ-ധോത്തി ധരിക്കാന്‍ ഇടവരുന്ന സിനിമകളില്‍ ഒരിക്കലും അഭിനയിക്കരുതെന്ന് അന്തരിച്ച പിതാവും നടനുമായ ഋഷി കപൂര്‍ ഉപദേശിച്ചിരുന്നതായി രണ്‍ബീര്‍ കപൂര്‍.
ധോത്തി ധരിക്കുന്ന സിനമികള്‍ വിജയിക്കില്ലെന്നും എപ്പോഴും വാണിജ്യ സിനിമകള്‍ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നതെന്ന് ഋഷി പങ്കുവെച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.  എന്റെ സിനിമകള്‍ ദേശീയ താരമാക്കാന്‍ പോകുന്നില്ലെന്നും അച്ഛന്‍ പറയാറുണ്ടായിരുന്നുവെന്ന്  രണ്‍ബീര്‍ വെളിപ്പെടുത്തി.

 

Latest News