Sorry, you need to enable JavaScript to visit this website.

സുമേഷും രാഹുലും ശിവദയും ഒന്നിക്കുന്ന 'ജവാനും മുല്ലപ്പൂവും'

ദൃശ്യം ഫെയിം സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി 2 ക്രീയേറ്റീവ് മൈന്‍ഡ്‌സിന്റെ ബാനറില്‍ സമീര്‍ സേട്ടും വിനോദ് ഉണ്ണിത്താനും ചേര്‍ന്ന് നിര്‍മ്മിച്ച് നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജവാനും മുല്ലപ്പൂവും'. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. നിര്‍മാതാവ് എന്‍.എം ബാദുഷ ക്ലാപ് അടിച്ച ചടങ്ങില്‍ ശ്രീനിജിന്‍ എം.എല്‍.എ സ്വിച്ചോണും നിര്‍വഹിച്ചു. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരിയായ ഒരു ഹൈസ്‌കൂള്‍ അധ്യാപികയുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.

ചിത്രത്തില്‍ ദേവി അജിത്, ബാലാജി ശര്‍മ്മ, നന്ദു പൊതുവാള്‍, സാധിക മേനോന്‍, വിനോദ് കെടാമംഗലം കോബ്ര രാജേഷ്, സാബു ജേക്കബ്, സന്ദീപ് കുമാര്‍, കവിത രഘുനന്ദനന്‍, അമ്പിളി, ലത ദാസ്, മാസ്റ്റര്‍ തന്‍മയി മിഥുന്‍ മാധാവന്‍, സിനി എബ്രഹാം തുടങ്ങിയവരും അഭിനയിക്കുന്നു. ഷ്യാല്‍ സതീഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സനല്‍ അനിരുദ്ധന്‍ ആണ്. മാളവിക ഉണ്ണിത്താന്‍ സഹനിര്‍മ്മാതാവും, സുഭാഷ് ചന്ദ്രന്‍ ലൈന്‍ പ്രൊഡ്യൂസറുമാണ്. സംഗീതം: 4 മ്യൂസിക്ക്, ഗാനങ്ങള്‍: ബി.കെ ഹരിനാരായണന്‍, സുരേഷ് കൃഷ്ണന്‍.

 

 

Latest News