കോളജിന്റെ രണ്ടാം നിലയില്‍നിന്ന് ബിരുദവിദ്യാര്‍ഥിനി ചാടി, സാരമായ പരിക്ക്

കോട്ടയം- കോളജ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമം. കോട്ടയം ബി.സി.എം കോളജിലെ മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ഥിനി പന്തളം ഐരാണിക്കുഴി സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം. കുട്ടിയെ മെഡിക്കല്‍ കോളജ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീഴ്ചയില്‍ വലതുകാലും വലതുകൈയും ഒടിഞ്ഞു. നെഞ്ചിന് പരിക്ക് ഏല്‍ക്കുകയും ചെയ്തു. ഇടുപ്പെല്ല് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കൂടാതെ തുടയെല്ലിനു പൊട്ടലും ഉണ്ട്.തലയ്ക്ക് സാരമായ പരിക്കുണ്ട്.

പ്ലസ് ടു പഠിച്ചത് സയന്‍സ് ഗ്രൂപ്പ് ആയിരുന്നുവെന്നും ഉപരിപഠനത്തിന് സയന്‍സ് വിഷയം കിട്ടാതിരുന്നതില്‍ മനോവിഷമം അനുഭവിച്ചിരുന്നുവെന്നും ഇതിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നുമെന്നുമാണ് വിദ്യാര്‍ഥിനി മൊഴിയില്‍ പറഞ്ഞിരിക്കുന്നതെന്ന് കോട്ടയം വെസ്റ്റ് പോലീസ്  പറഞ്ഞു. പ്ലസ് ടു പഠനകാലത്തും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായും പോലീസ് പറയുന്നു.

 

Latest News