കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ സത്യം പുറത്തുവരും-എസ്.ജയശങ്കര്‍

ന്യൂദല്‍ഹി-സ്വര്‍ണക്കടത്ത് കേസിലെ സത്യം പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎഇ കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങള്‍ ബോധ്യമുണ്ടെന്നും വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു വ്യക്തിയും നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇന്ത്യയിലേക്ക് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ വരുന്ന പ്രശ്‌നങ്ങളില്ല. ലങ്കയിലെ പ്രതിസന്ധി ഗൗരവമേറിയതാണെന്ന് അദ്ദേഹം പറഞ്ഞു. നൂപുര്‍ ശര്‍മ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തെറ്റിദ്ധാരണയില്ലെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ബി.ജെ.പിയുടെ മന്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മ പ്രവാചക നിന്ദയിലൂടെ മാധ്യപൗരസ്ത്യ ദേശങ്ങളെയാണ് അവഹേളിച്ചതെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പറഞ്ഞു. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളില്‍ ഇന്ത്യക്ക്് മാപ്പ് ചോദിക്കേണ്ടിവന്നു.
നൂപുര്‍ ശര്‍മയെ വിമര്‍ശിച്ച സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് പര്‍ദിവാലയെയും ജസ്റ്റിസ് സൂര്യകാന്തിനേയും അഭിനന്ദിക്കുന്നുവെന്ന്് അദ്ദേഹം പറഞ്ഞു. പരമോന്നത നീതിപീഠം വരച്ച ലക്ഷ്മണ രേഖ ബി.ജെ.പി നേതാക്കള്‍ മനഃപൂര്‍വം ലംഘിക്കുകയാണെന്ന്് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

Latest News