അമ്മയെ കൊലപ്പെടുത്തി 22 കാരന്റെ ആത്മഹത്യാശ്രമം

മുംബൈ- സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 22 കാരന്‍ മാതാവിനെ കൊലപ്പെടുത്തി. മുംബൈയിലെ മുളന്ദിലാണ് സംഭവം. മാതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതായും പേലീസ് പറഞ്ഞു.
തന്റെ നടപടിയില്‍ പിതാവിനോട് മാപ്പ് ചോദിക്കുന്ന കുറിപ്പ് എഴുതിവെച്ചശേഷമാണ് യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സ്വത്ത് സംബന്ധിച്ച പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവ് വിഷാദത്തിലായിരുന്നുവെന്നും ഇതാണ് കൃത്യത്തിനു പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ഉദയ്പൂര്‍ കനയ്യ ലാല്‍ വധക്കേസില്‍
ഏഴാമത്തെയാള്‍ എന്‍.ഐ.എ ്അറസ്റ്റില്‍

ഉദയ്പൂര്‍- രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഒരാളെ കൂടി അറസ്റ്റ് ചെയ്തു. 31 കാരനായ ഫര്‍ഹദ് മുഹമ്മദ് ശൈഖിനെയാണ് അറസ്റ്റ് ചെയ്തത്. ഉദയ്പൂര്‍ സ്വദേശിയാണെന്നും ഇതോടെ കനയ്യലാല്‍ വധക്കേസില്‍ ഏഴു പേര്‍ അറസ്റ്റിലായതായും എന്‍.ഐ.എ അറിയിച്ചു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പിയുടെ മുന്‍ ദേശീയ വക്താവ് നൂപര്‍ ശര്‍മയെ പിന്തണച്ചുവെന്നാരോപിച്ചാണ് ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി റിയാസ് അഖ്തരിയുടെ അടുത്ത സഹായിയായാണ് ഇപ്പോള്‍ അറസ്റ്റിലായ ഫര്‍ഹദ് മുഹമ്മദെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News