Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉദയ്പൂര്‍ കനയ്യ ലാല്‍ വധക്കേസില്‍ ഏഴാമത്തെയാള്‍ എന്‍.ഐ.എ അറസ്റ്റില്‍

ഉദയ്പൂര്‍- രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഒരാളെ കൂടി അറസ്റ്റ് ചെയ്തു. 31 കാരനായ ഫര്‍ഹദ് മുഹമ്മദ് ശൈഖിനെയാണ് അറസ്റ്റ് ചെയ്തത്. ഉദയ്പൂര്‍ സ്വദേശിയാണെന്നും ഇതോടെ കനയ്യലാല്‍ വധക്കേസില്‍ ഏഴു പേര്‍ അറസ്റ്റിലായതായും എന്‍.ഐ.എ അറിയിച്ചു.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പിയുടെ മുന്‍ ദേശീയ വക്താവ് നൂപര്‍ ശര്‍മയെ പിന്തണച്ചുവെന്നാരോപിച്ചാണ് ഉദയ്പൂരിലെ തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ടുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതി റിയാസ് അഖ്തരിയുടെ അടുത്ത സഹായിയായാണ് ഇപ്പോള്‍ അറസ്റ്റിലായ ഫര്‍ഹദ് മുഹമ്മദെന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഉദയ്പുർ, അമരാവതി കൊലയിൽ എസ്.ഡി.പി.ഐക്ക് ബന്ധമുണ്ടെന്ന് പോലീസ്

ന്യൂദൽഹി- പ്രവാചകനെ അവഹേളിച്ച് പരാമർശം നടത്തിയ ബി.ജെ.പി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിലും ഉദയ്പുരിലും രണ്ടു പേർ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് എസ്.ഡി.പി.ഐയുമായി ബന്ധമുണ്ടെന്ന് പോലീസ്. ഉദയ്പുരിൽ കനയ്യ ലാലിന്റെ മരണത്തിൽ ഏഴാം പ്രതി ഫർഹാദ് മുഹമ്മദ് ഷെയ്ഖ് എന്ന ബബ്‌ലയെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 20ന് നൂപുർ ശർമയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ടിന്റെ റാലി നടന്ന ശേഷമായിരുന്നു കനയ്യ ലാലിന്റെ വധമുണ്ടായത്.

കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന കേസിലെ മുഖ്യപ്രതി റിയാസ് അട്ടർ 2019ൽ എസ്.ഡി.പി.ഐയിൽ ചേർന്നെന്നാണ് പോലീസ് പറയുന്നത്. ഇയാൾ സംഘടനയിലെ സജീവ അംഗവുമായിരുന്നു. മറ്റൊരു പ്രതി ബബ്‌ലയും തനിക്കു പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടായിരുന്നെന്നു ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി അന്വേഷണ സംഘങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

Latest News