ആരാധകരുടെ സ്‌നേഹത്തിനും  പ്രാര്‍ത്ഥനകള്‍ക്കും  നന്ദി- വിക്രം

ചെന്നൈ- ആരാധകര്‍ക്ക് നന്ദി അറിയിച്ച് നടന്‍ വിക്രം. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതായും വിക്രം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.  കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ചുകൊണ്ട് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, വിക്രമിന്റെ ഒരു വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരം നേടുന്നത്.
വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകമായ നന്ദി' വിക്രം വിഡിയോയില്‍ പറഞ്ഞു. വിഡിയോ പങ്കുവച്ച് ആരാധകരും സമൂഹ മാധ്യമങ്ങളില്‍ ചിയാന്റെ തിരിച്ചു വരവ് ആഘോഷമാക്കിയിരിക്കുകയാണ്. ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന് മകന്‍ ധ്രുവ് വിക്രമും രംഗത്തുവന്നു.
 

Latest News