തൊടുപുഴയില്‍ ഉദ്ഘാടനം കഴിഞ്ഞ് വരുന്ന വഴി ഡോ റോബിന്റെ  കാര്‍ അപകടത്തില്‍പ്പെട്ടു

തൊടുപുഴ-  ബിഗ് ബോസ് താരം ഡോ റോബിന്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു.തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്പോഴായിരുന്നു അപകടം.  അപകടത്തില്‍ റോബിന് കാര്യമായി ഒന്നും പറ്റിയില്ലെന്നാണ് സൂചന. കാറിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റോബന്‍ ആര്‍മിയുടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിയന്ത്രണം തെറ്റിയ കാര്‍ ഒരു വലിയ പറമ്പിന്റെ മുകളിലായി കല്ലില്‍ ഇടിച്ച് നില്‍ക്കുന്നത് കാണാം. ഇത് വലിയ ഉയരത്തിലുള്ള പറമ്പാണ് തൊട്ട് താഴെയായി വീടും കാണാം. ബിഗ് ബോസ് ഹൗസില്‍ നിന്നും  ഏറ്റവും കൂടുതല്‍ ആരാധകരുണ്ടായി മത്സരാര്‍ഥിയാണ് റോബിന്‍. ഷോയില്‍ നിന്നും 70ാമത്തെ ദിവസമാണ് റോബിന്‍ പുറത്താകുന്നത്. ഇതോടെ ആരാധകരും വിഷമിച്ചിരുന്നു.ഷോയിലൂടെ ഏറ്റവും കൂടുതല്‍ ജനകീയനായതും ഡോക്ടര്‍ തന്നെയാണ്. റോബിനെ വെച്ച് നിര്‍മ്മിക്കുന്ന പുതിയ ചിത്രവും ഉടനെ എത്തുമെന്നാണ് വാര്‍ത്തകള്‍ ഇത് സംബന്ധിച്ച് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള സാമൂഹിക മാധ്യമങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു.

Latest News