Sorry, you need to enable JavaScript to visit this website.

ടൈസൺ പാപ്പരായതെങ്ങനെ?

1986 ൽ പ്രായം കുറഞ്ഞ ലോക ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനായി മൈക് ടൈസൻ. മൂന്നു കോടി ഡോളർ വരെ ഒരു മത്സരത്തിന് ലഭിച്ചിരുന്നു. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം കിട്ടിയ കളിക്കാരിലൊരാളായി. 2005 വരെ ബോക്‌സിംഗ് രംഗത്തുണ്ടായിരുന്നു. ബോക്‌സിംഗ് കരിയറിൽ ടൈസൻ 40 കോടി ഡോളറിലേറെ (2500 കോടിയിലേറെ രൂപ) സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 

സ്‌പോർട്‌സ് കരിയറിൽ കോടിക്കണക്കിന് ഡോളർ സമ്പാദിച്ച ബോക്‌സറാണ് മൈക് ടൈസൻ. പക്ഷെ എല്ലാം ധൂർത്തടിച്ചു. കെടുകാര്യസ്ഥത മൂലം കൈയിൽ കിട്ടിയതെല്ലാം തുലച്ചു. ഒരു ഘട്ടത്തിൽ പാപ്പരായി. എങ്ങനെയാണ് അത് സംഭവിച്ചത്?
1985 മാർച്ച് ആറിനാണ് ടൈസൻ പ്രൊഫഷനൽ ബോക്‌സിംഗ് കരിയർ ആരംഭിച്ചത്. രണ്ടു വർഷത്തിനകം ലോക ഹെവിവെയ്റ്റ് ചാമ്പ്യനായി. 1986 ൽ പ്രായം കുറഞ്ഞ ലോക ഹെവിവെയ്റ്റ് ചാമ്പ്യനെന്ന പദവിക്ക് അർഹനായി. മൂന്നു കോടി ഡോളർ വരെ ഒരു മത്സരത്തിന് ലഭിച്ചിരുന്നു. കായിക ചരിത്രത്തിലെ തന്നെ ഏറ്റവും പ്രതിഫലം കിട്ടിയ കളിക്കാരിലൊരാളായി. 2005 വരെ ബോക്‌സിംഗ് രംഗത്തുണ്ടായിരുന്നു. ബോക്‌സിംഗ് കരിയറിൽ ടൈസൻ 40 കോടി ഡോളറിലേറെ (2500 കോടിയിലേറെ രൂപ) സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 
തന്റെ സമ്പാദ്യം എങ്ങോട്ടു പോയെന്ന് ടൈസൻ തന്നെ പറയുന്നു. 'ഇത്രയധികം പണം സമ്പാദിച്ചാൽ എങ്ങനെ ചെലവഴിച്ചാലും അത് എളുപ്പം തീർന്നു പോവില്ല. ഞാൻ പാപ്പരാവാൻ 15-16 വർഷമെടുത്തു. ഒരുപാട് അബദ്ധങ്ങളാണ് ഞാൻ കാണിച്ചത്. ഹേയ് പെണ്ണേ, ആ കാർ നിനക്ക് ഇഷ്ടപ്പെട്ടോ? അത് വേണമെങ്കിൽ ഈ വാരാന്ത്യം എന്റെ കൂടെ ചെലവിട്ടോളൂ തുടങ്ങിയ ഭ്രാന്തമായ കാര്യങ്ങൾ. പണം കൈയിലുണ്ടാവുമ്പോൾ സംഭവിക്കുന്ന വിഡ്ഢിത്തങ്ങൾ' -ടൈസൻ പറയുന്നു. 
അവസാനം കൈയിലുണ്ടായിരുന്ന തുക ചെലവഴിച്ചത് ലഹരി ആസക്തിയിൽ നിന്ന് കരകയറാൻ വേണ്ടിയായിരുന്നു. അതായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രയാസപ്പെട്ട നിമിഷം. 10 ലക്ഷം ഡോളറിലേറെ വേണ്ടി വന്നു ലഹരിമുക്തനാവാനുള്ള ചികിത്സക്ക് എന്നിട്ടും 20 ലക്ഷം ഡോളറോളം ബാക്കിയുണ്ടായിരുന്നു. അതിന് ഫീനിക്‌സിൽ ഒരു വീട് വാങ്ങി. അത്രയൊന്നും വില നൽകേണ്ടിയിരുന്നില്ല. എങ്കിലും ആർക്കോ അത് ഇഷ്ടപ്പെട്ടു. പണം കൈയിലുണ്ടായത് കൊണ്ട് അത് വാങ്ങി. ഡയമണ്ട് നെക്‌ലേസിനും സ്വർണ ബാത്ത് ടബ്ബിനും എന്തിന് ബംഗാൾ കടുവകൾക്കും വേണ്ടി വരെ പണം ചെലവിട്ടു. ആദ്യ റോബിൻ ഗിവൻസിന് വേണ്ടിയാണ് സ്വർണ ബാത്ത് ടബ് നിർമിച്ചത്. പത്രസമ്മേളനങ്ങളിൽ വിചിത്ര വേഷങ്ങളിൽ ആളുകളെ നിർത്താൻ 20 ലക്ഷം ഡോളറിന്റെ കരാറുണ്ടാക്കി. രണ്ടാം ഭാര്യ മോണിക്ക ടേണർക്ക് വിവാഹമോചനപ്രകാരമുള്ള തുക നൽകാൻ കണക്ടിക്കട്ടിലെ വസതി 90 ലക്ഷം ഡോളറിന് വിറ്റു. ആനിമൽ ട്രയ്‌നർക്ക് നൽകിയിരുന്നത് ഒന്നേ കാൽ ലക്ഷം ഡോളറായിരുന്നു. തോട്ടക്കാർ മുതൽ ബോഡി ഗാർഡുകൾ വരെ ജീവനക്കാരുടെ വലിയ സംഘമുണ്ടായിരുന്നു കൂടെ. പത്രസമ്മേളനങ്ങളിൽ 'ഗറില്ല വാർഫെയർ' എന്നു വിളിച്ചു പറഞ്ഞുകൊണ്ടിരിക്കാൻ ഒരാൾക്ക് 1996 ൽ മൂന്നു ലക്ഷം ഡോളർ നൽകി. ഒരു ലക്ഷം ഡോളർ വരെ വിലയുള്ള വാച്ചുകൾ അജ്ഞാതർക്ക് സമ്മാനം നൽകി. 
അനുഭവത്തിൽ നിന്ന് പാഠം പഠിച്ചുവെന്ന് ടൈസൻ പറയുന്നു. കാലിഫോർണിയയിൽ കഞ്ചാബ് കൃഷി നടത്തുകയാണ് ഇപ്പോൾ അയേൺ മൈക്. അമേരിക്കയിൽ കഞ്ചാബ് കൃഷി നിയമവിധേയമാണ്. മാസം അഞ്ച് ലക്ഷം ഡോളറാണ് ടൈസന് അതുവഴി ലഭിക്കുന്നത്. ജീവിതത്തിൽ കിട്ടിയ രണ്ടാം അവസരം മുതലെടുത്തുവെന്ന് ടൈസൻ പറയുന്നു. 
തന്റെ സമ്പാദ്യം മുഴുവൻ മക്കൾക്ക് വീതിച്ചു നൽകുകയെന്ന വിഡ്ഢിത്തം ചെയ്യില്ലെന്നാണ് ടൈസന്റെ നിലപാട്. അത് അവരെ നശിപ്പിക്കുകയാണ് ചെയ്യുകയെന്ന് ബോക്‌സർ കരുതുന്നു. മോഹങ്ങളില്ലെങ്കിൽ, ദാരിദ്ര്യമറിയുന്നില്ലെങ്കിൽ, പോരാടാനുള്ള വാശി അവരിലുണ്ടാവില്ല -അതാണ് ടൈസന്റെ അഭിപ്രായം. 

Latest News