Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമ്പത് മാസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ- കോവിഡ് ബാധിച്ച് മുംബൈയില്‍ ഒമ്പത് മാസം പ്രായമായ കുഞ്ഞടക്കം രണ്ടു മരണം. 22 ദിവസത്തെ ഇടവേളക്കുശേഷമാണ് നഗരത്തില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ വര്‍ഷം കോവിഡ് കാരണമുള്ള പ്രായം കുറഞ്ഞ മരണമാണിത്. മഹാമാരി ആരംഭിച്ച ശേഷം നഗരത്തില്‍ 0-9 പ്രായത്തില്‍ 28 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
അതേസമയം, ജൂലൈ ആറിനെ അപേക്ഷിച്ച് വ്യാഴാഴ്ച നഗരത്തില്‍ പുതിയ കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. 540 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 94 ശതമാനവും ലക്ഷങ്ങളില്ലാത്ത കോവിഡാണെന്നും ബി.എം.സി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News