ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 18930 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 35 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആക്ടീവ് കേസുകള്‍ 1,19,457 ആയി വര്‍ധിച്ചതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 35 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 5,25,305 ആയി വര്‍ധിച്ചു.
ബുധനാഴ്ച 16,159 കേസുകളും 28 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.