റിയാദിലും ജിസാനിലും മിസൈല്‍ ആക്രമണം; സൗദി സേന തകര്‍ത്തു

റിയാദ്- സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിനുനേരെ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ഉണ്ടായ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. റിയാദിലെ വ്യാപാര കേന്ദ്രമായ ബത്ഹയില്‍ വന്‍സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശത്ത് താമസിക്കുന്നവര്‍ മലയാളം ന്യൂസിനെ അറിയിച്ചു.

അതിര്‍ത്തി പട്ടണമായ ജിസാന്‍ ലക്ഷ്യമിട്ട് വന്ന മറ്റൊരു ബാലിസ്റ്റിക് മിസൈലും തടഞ്ഞതായി സൗദി പ്രതിരോധ സേന അറിയിച്ചു. 
ബുധനാഴ്ച രാവിലെ 7.40ന് അബഹ അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് വന്ന ഒരു ഹൂത്തി ഡ്രോണ്‍ തകര്‍ത്തതായും അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് വന്ന ആളില്ലാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇറാന്‍ എഴുത്തുകള്‍ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു.  

Latest News