Sorry, you need to enable JavaScript to visit this website.

വേറിട്ട കേസുമായി ചാക്കോച്ചൻ

കുഞ്ചാക്കോ ബോബൻ തികച്ചും പുതുമയാർന്ന ഗെറ്റപ്പിൽ എത്തുന്ന 'ന്നാ താൻ കേസ് കൊട്' എന്ന പുതിയ ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ വൈറലാവുന്നു. കോടതി പശ്ചാത്തലമാക്കി വ്യത്യസ്തമായ ഒരു കേസിനെക്കുറിച്ചായിരിക്കും സിനിമ സംസാരിക്കുന്നത് എന്ന് ടീസർ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗായത്രി ശങ്കർ ചിത്രത്തിൽ നായികയാകും. ഗായത്രിയുടെ ആദ്യ മലയാളം സിനിമ കൂടിയാണിത്. ചിത്രത്തിൽ കാസർകോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നു.
സന്തോഷ് ടി. കുരുവിളയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രാഹണം രാകേഷ് ഹരിദാസ്. സംഗീതം ഡോൺ വിൻസന്റ്. ഗാന രചന വൈശാഖ് സുഗുണൻ.

Latest News