Sorry, you need to enable JavaScript to visit this website.

ഈദുല്‍ അദ്ഹ; ദുബായ് ഭരണാധികാരി 505 തടവുകാര്‍ക്ക് മാപ്പ് നല്‍കി

ദുബായ്- ഈദുല്‍ അദ്ഹയ്ക്ക് മുന്നോടിയായി 505 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ശൈഖ് മുഹമ്മദിന്റെ ഉത്തരവ് തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനുള്ള അവസരമാണെന്നും അവരുടെ കുടുംബത്തിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാനും പുനരധിവാസത്തിന്റെ അവസരമൊരുക്കാനും ലക്ഷ്യമിടുന്നതാിയ ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ അല്‍ ഹുമൈദാന്‍ പറഞ്ഞു. 

മാപ്പ് ലഭിച്ച വ്യക്തികള്‍ക്ക് കുടുംബത്തോടൊപ്പം ഈദുല്‍ അദ്ഹ ആഘോഷിക്കാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള നിയമ നടപടികള്‍ പബ്ലിക്ക് പ്രോസിക്യൂഷന്‍ ഉടന്‍ ആരംഭിക്കുമെന്നും അറ്റോര്‍ണി ജനറല്‍ കൂട്ടിച്ചേര്‍ത്തു. 
ഈദുല്‍ അദ്ഹയ്ക്ക് മുന്നോടിയായി 251 തടവുകാരെ മോചിപ്പിക്കാന്‍ റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയും ഉത്തരവിട്ടിട്ടുണ്ട്.

Tags

Latest News