നാറ്റോ സെക്രട്ടറി ജനറലിന് ഖത്തര്‍ അമീര്‍ സന്ദേശമയച്ചു

ബ്രസല്‍സ്- ഖത്തറും നാറ്റോയും തമമില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ പിന്തുണക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളുമായി ബന്ധപ്പെട്ട് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടന്‍ബെര്‍ഗിന് സന്ദേശമയച്ചു. 

യൂറോപ്യന്‍ യൂണിയനിലെയും നാറ്റോയിലേയും ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍ അസീസ് ബിന്‍ അഹമ്മദ് അല്‍ മല്‍കി നാറ്റോ രാഷ്ട്രീയകാര്യ- രാഷ്ട്രീയ സുരക്ഷാ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അംബാസഡര്‍ ബെറ്റിന കാഡന്‍ബാച്ചിന് സന്ദേശം കൈമാറി. 

നാറ്റോയിലെ ഖത്തറിന്റെ ഡിഫന്‍സ് അറ്റാഷെ സ്റ്റാഫ് ബ്രിഗേഡിയര്‍ (എയര്‍) അലി അബ്ദുല്‍ അസീസ് അല്‍ മുഹന്നദിയും യോഗത്തില്‍ പങ്കെടുത്തു.

Tags

Latest News