Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 16,159 പേര്‍ക്കു കൂടി കോവിഡ്, ആക്ടീവ് കേസുകള്‍ കൂടുതല്‍ കേരളത്തില്‍

ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 16,159 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറയിച്ചു. വിവിധ സംസ്ഥാനങ്ങളിലായി 1,15,212 ആണ് ആക്ടീവ് കേസുകള്‍.
ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകള്‍ കേരളത്തിലാണ്-29155.
മഹാരാഷ്ട്രയില്‍ 20,820, തമിഴ്‌നാട്- 16765 എന്നിങ്ങനെ ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 28 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മൊത്തം മരണസംഖ്യ 5,25,270 ആയി വര്‍ധിച്ചു.

രാഹുല്‍ ഗാന്ധിയെ കുറിച്ച് വ്യാജ വാര്‍ത്ത;
ടി.വി അവതാരകന് ജാമ്യം

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റ് ചെയ്ത സീ ന്യൂസ് വാര്‍ത്താ അവതാരകന്‍ രോഹിത് രഞ്്ജന് ജാമ്യം.
കഴിഞ്ഞ ദിവസമാണ് രോഹിതിനെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നതെന്ന് പോലീസ് വിശദീകരിച്ചു.
വയനാട്ടിലെ എം.പി ഓഫീസ് ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണം രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കൊലപാതകവുമായി ബന്ധപ്പെടുത്തി വ്യഖ്യാനിക്കുകയായിരുന്നു.
ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ കുട്ടികളാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നത്. ബി.ജെ.പി മുന്‍വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ച് സമൂഹമാധ്യമത്തില്‍ പോസിറ്റിട്ട കനയ്യ ലാല്‍ എന്നയാളെ കൊലപ്പെടുത്തിയവര്‍ കുട്ടികളാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്നായിരുന്നു സീ ന്യൂസില്‍വന്ന വാര്‍ത്തി. ചാനല്‍ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.


കടം വീട്ടാന്‍ ഓഫീസ് വിറ്റു;
വാര്‍ത്ത നിഷേധിച്ച് ദാക്കഡ് നിര്‍മാതാവ്
മുംബൈ- കങ്കണയെ റണൗട്ട് നായികയാക്കി നിര്‍മിച്ച ദാക്കഡ് സിനിമ പൊളിഞ്ഞതിനെ തുടര്‍ന്ന് സ്വന്തം ഓഫീസ് വിറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ നിര്‍മാതാവ് ദീപക് മുകുത് നിഷേധിച്ചു. ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട സിനിമക്കുവേണ്ടി എടുത്ത വായ്പകളും മറ്റും തിരിച്ചടക്കുന്നതിന് ഓഫീസ് വിറ്റുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തീര്‍ത്തും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളാണിതെന്ന് ദീപക് മുകുത് പറഞ്ഞു. പരമാവധി നഷ്ടം നികത്തിക്കഴിഞ്ഞുവെന്നും ബാക്കിയും പിന്നാലെ നികത്തുമെന്നും അദ്ദേഹം പറഞ്ഞു

നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നയാള്‍ക്ക്
വീട്, അജ്മീര്‍ പുരോഹിതന്‍ അറസ്റ്റില്‍

ജയ്പുര്‍-ബി.ജെ.പി മുന്‍ ദേശീയവക്താവ് നൂപുര്‍ ശര്‍മയുടെ തലവെട്ടുന്നയാള്‍ക്ക് തന്റെ വീടു നല്‍കുമെന്ന് വാഗ്ദാനം ചെയ്ത അജ്മീര്‍ ദര്‍ഗയിലെ പുരോഹിതന്‍ അറസ്റ്റില്‍.
ഖാദിം സയ്യിദ് സല്‍മാന്‍ ചിഷ്തി എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന്  നേരത്തെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരുന്നു.
നൂപുര്‍ ശര്‍മയുടെ തലവെട്ടി കൊണ്ടുവരുന്നയാള്‍ക്ക് തന്റെ വീട് നല്‍കുമെന്ന് പറഞ്ഞതിനു പുറമെ, നൂപുറിനെ വെടിവയ്ക്കുമെന്നും വിഡിയോ ക്ലിപ്പില്‍ പറഞ്ഞിരുന്നു. എല്ലാ മുസ്ലിം രാജ്യങ്ങള്‍ക്കുമായി നിങ്ങള്‍ മറുപടി നല്‍കണം. ഞാനിത് രാജസ്ഥാനിലെ അജ്മീറില്‍നിന്നാണ് പറയുന്നത്-  വിഡിയോയില്‍ സല്‍മാന്‍ ചിഷ്തി  വ്യക്തമാക്കി.

ക്രിമിനല്‍ പശ്ചാത്തലം ഉള്ളയാളാണ് ചിഷ്തിയെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ദല്‍വീര്‍ സിങ് ഫൗജ്ദര്‍ പറഞ്ഞു. അതേസമയം, ചിഷ്തിയുടെ പ്രസ്താവനയെ അപലപിക്കുന്നതായും തങ്ങളുടെ സന്ദേശമല്ലെന്നും ദര്‍ഗ അധികൃതര്‍ അറിയിച്ചു.

നൂപുറിനെ പിന്തുണച്ച് ഉദയ്പുരില്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട തയ്യല്‍ക്കാരന്‍ കനയ്യലാലിന്റെ കൊലപാതകത്തിനുശേഷം  രാജസ്ഥാനിലെ സ്ഥിതി കലുഷിതമായി തുടരുകയാണ്. കനയ്യ ലാലിനെ കൊലപ്പെടുത്തുന്ന വിഡിയോയും ആയുധങ്ങള്‍ സഹിതമുള്ള വിഡിയോകളും പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.  
കങ്കണ ദാക്കഡ്

 

Latest News