Sorry, you need to enable JavaScript to visit this website.

കാട്ടാനകള്‍ കാവല്‍ നിന്നു; പിടിയാനക്ക് നടുറോഡില്‍ സുഖപ്രസവം

ഇടുക്കി- തിങ്കളാഴ്ച രാവിലെ മറയൂരില്‍ നിന്നും തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിലേക്ക് പോയ വാഹനത്തിന് മുന്നില്‍ കാട്ടാനയുടെ സുഖപ്രസവം. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കടന്നു പോകുന്ന നോര്‍ത്തേണ്‍ ഔട്ട്‌ലറ്റ് പാതയിലെ ജല്ലിമലക്കും ചമ്പക്കാടിനും ഇടയിലുള്ള ഇച്ചിമരമൂല ഭാഗത്താണ് വാഹനത്തിന് മുന്നില്‍ പിടിയാന കുഞ്ഞിന് ജന്‍മം നല്‍കിയത്. രാവിലെ അഞ്ചു മണിയോടെ തമിഴ്‌നാട്ടില്‍ നിന്നും നിര്‍മാണ സാധനങ്ങളുമായി എത്തിയ വാഹനത്തിന് മുന്നിലാണ് കാട്ടാനക്കൂട്ടം മാറാതെ നിന്നത്. പിന്നീടാണ് ഇവര്‍ക്ക് കാട്ടാനയുടെ പ്രസവമാണെന്ന് മനസ്സിലായത്. ഇരുവശങ്ങളില്‍ നിന്നുമെത്തിയ വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് കടന്നു പോകാതെ ശ്രദ്ധിക്കുകയും ചെയ്തു. കാട്ടാനക്കൂട്ടം മാറുകയും പിന്നീട് പിടിയാന കുട്ടിയാനയെ പരിപാലിക്കുകയും  ചെയ്ത ശേഷം  കാട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഇതിന് ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്.
മറയൂരില്‍ നിന്നും പാലക്കാട്ടേക്ക് പോയ മറയൂര്‍ ഗ്രാമ സ്വദേശി ദുരൈ, നൂറ് വീട് സ്വദേശി മുരുകേശന്‍, വനംവകുപ്പ് ജീവനക്കാരായ മുത്തുകുമാര്‍, സുഭാഷ് എന്നിവരാണ് വാഹനങ്ങള്‍ കടന്നു പോകാതെ നിയന്ത്രിച്ചത്. പ്രസവം കഴിഞ്ഞ് കാടിനുള്ളിലേക്ക് പോകുന്ന സമയമായപ്പോഴേക്കും ആറു മണി പിന്നിട്ടിരുന്നു. അപ്പോഴാണ് ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍  പകര്‍ത്തിയത്.

 

Latest News