അമ്മയില്‍ നിന്ന് അവധിയെടുക്കാനൊരുങ്ങി ഇടവേള ബാബു

കൊച്ചി- താര സംഘടനയായ അമ്മയില്‍ നിന്നും അവധിയെടുക്കാനൊരുങ്ങി ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇടവേള ബാബു അവധിക്ക് തയ്യാറായത്. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അറിയിക്കുകയായിരുന്നു. 

അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വിജയ് ബാബു പങ്കെടുത്തത് വിവാദമായതിന് പിന്നാലെയായിരുന്നു ഇടവേള ബാബു ഉത്തരവാദിത്വം ഏറ്റെടുത്തത്. മാത്രമല്ല വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ വിജയ് ബാബുവിന്റെ മാസ് എന്‍ട്രി എന്ന തലക്കെട്ടോടെയാണ് അമ്മയുടെടെ യൂട്യൂബ് ചാനലില്‍ പുറത്തുവിട്ടത്. ഇതില്‍ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്യുന്നവരെ മോഹന്‍ലാല്‍ വിളിച്ചുവരുത്തി യോഗത്തില്‍ ശകാരിച്ചതായാണ് റിപ്പോര്‍ട്ട്.

Latest News