Sorry, you need to enable JavaScript to visit this website.

സജി ചെറിയാന് നാവുപിഴ, രാജിവെക്കേണ്ട കാര്യമില്ല-എം.എ ബേബി

തിരുവനന്തപുരം- മന്ത്രി സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും പ്രസംഗത്തിനിടയിൽ നാവുപിഴ വന്നിട്ടുണ്ടാകുമെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. സജി ചെറിയാൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ്. ഭരണഘടനക്ക് എതിരെ സജി ചെറിയാൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനക്ക് ചില അപാകതകളുണ്ടാകാം എന്ന് ആദ്യം പറഞ്ഞത് ഭരണഘടന ശിൽപികൾ തന്നെയാണ്. ഒരു തലമുറ കഴിഞ്ഞാൽ ഭരണഘടനയിൽ മാറ്റമുണ്ടാക്കാമെന്ന് ഭരണഘടനയിൽ തന്നെയുണ്ട്. ഭരണഘടനയുടെ നല്ല അംശങ്ങൾ കുത്തിച്ചോർത്താൻ ആർ.എസ്.എസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഭരണഘടനയുടെ നല്ല വശങ്ങൾ രാജ്യമാകെ പ്രചരിപ്പിക്കാനുള്ള നീക്കമാണ് സി.പി.എം നടത്തുന്നത്. അതിനിടയിൽ ഒരു മന്ത്രിക്ക് താൻ ഉദ്ദേശിക്കാത്ത തരത്തിൽ ഒരു പിഴവ് വന്നിട്ടുണ്ടാകും. തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ചെയ്യുമെന്നും ബേബി പറഞ്ഞു.
 

Latest News