കുറഞ്ഞ വരുമാനക്കാരായ എമിറാത്തി കുടുംബങ്ങളുടെ സാമ്പത്തിക സഹായം ഇരട്ടിയാക്കി

അബൂദാബി- കുറഞ്ഞ വരുമാനക്കാരായ എമിറാത്തി കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഭരണാധികാരികള്‍ ഇരട്ടിയാക്കിയതായി വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളിലെ കുതിച്ചുയരുന്ന ജീവിതച്ചെലവില്‍ അവരെ സഹായിക്കാനാണ് യു.എ.ഇ തുക വര്‍ധിപ്പിച്ചത്. 

വിപുലീകരിച്ച ബജറ്റ് വിഹിതത്തിലാണ് നിലവിലുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യവിലയിലെ പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് പുതിയവ സ്ഥാപിച്ചിട്ടുണ്ട്. ഇന്ധന- ഗാര്‍ഹിക, ഊര്‍ജ്ജ ചെലവുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ ആനുകൂല്യങ്ങളില്‍ ചിലത് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കും 45 വയസ്സിന് മുകളിലുള്ള തൊഴില്‍ രഹിതര്‍ക്കും സാമ്പത്തിക സഹായം നല്കുന്നതാണ്. 

Tags

Latest News