Sorry, you need to enable JavaScript to visit this website.

ദുബായിലും ഷാര്‍ജയിലും ടാക്‌സി നിരക്ക് കൂടി

ദുബായ്- ദുബായിലും ഷാര്‍ജയിലും ടാക്‌സി നിരക്ക് കൂടി. പെട്രോള്‍ വില വര്‍ധനയാണ് കാരണം. ദുബായില്‍ മിനിമം നിരക്കില്‍ വര്‍ധനയില്ലെങ്കിലും അധികം ഓടുന്ന ഓരോ കിലോമീറ്ററിനും 20 ഫില്‍സ് കൂടുതല്‍ നല്‍കേണ്ടി വരും.

മിനിമം നിരക്ക് 12 ദിര്‍ഹമായി നിലനിര്‍ത്തിയതായി റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കിലോമീറ്റര്‍ നിരക്ക് 1.98 ദിര്‍ഹമായിരുന്നത് 2.19 ദിര്‍ഹമായി മാറുമെന്ന് ടാക്‌സി െ്രെഡവര്‍മാര്‍ പറഞ്ഞു. ഷാര്‍ജയില്‍ മിനിമം നിരക്ക് വര്‍ധിപ്പിച്ചു. 13.50 ദിര്‍ഹമായിരുന്നത് 17.50 ആയെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

എന്നാല്‍, ഇന്ധന വില കുറയുമ്പോള്‍ ഷാര്‍ജയില്‍ ടാക്‌സി നിരക്കും കുറയും. ഇന്ധന വിലയ്ക്ക് അനുസരിച്ച് ടാക്‌സി നിരക്ക് നിശ്ചയിക്കാന്‍ നേരത്തെ ഷാര്‍ജ ആര്‍.ടി.എ തീരുമാനിച്ചിരുന്നു. ദുബായിലെ ബസ്, മെട്രോ, ട്രാം, ബോട്ട് നിരക്കുകളില്‍ മാറ്റമില്ല. ദുബായുടെ എല്ലാ മേഖലകളെയും ഈ പൊതുഗതാഗത സംവിധാനം വഴി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ആര്‍.ടി.എ അറിയിച്ചു.

 

Latest News