ഖരീഫ് സീസണ്‍: സലാലയിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

മസ്‌കത്ത്- ഖരീഫ് സീസണ്‍ പ്രമാണിച്ചു സലാലയിലേക്കു വിവിധ രാജ്യങ്ങളുടെ കൂടുതല്‍ വിമാന സര്‍വീസുകള്‍. സൗദി അറേബ്യയുടെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈനാസ് സലാല സര്‍വീസ് ആരംഭിച്ചു. ഖരീഫ് സീസണോടനുബന്ധിച്ചു റിയാദിനും സലാലക്കുമിടയില്‍ ആഴ്ചയില്‍ മൂന്നു വീതം സര്‍വീസുകള്‍ നടത്തും.

സലാല രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ ഫ്‌ളൈനാസിന്റെ ആദ്യ വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ഖരീഫ് സീസണില്‍ സൗദി അറേബ്യയില്‍നിന്നു ദോഫാര്‍ ഗവര്‍ണറേറ്റിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുക.  സലാലക്കും ബഹ്‌റൈനും ഇടയില്‍ ഗള്‍ഫ് എയര്‍ കഴിഞ്ഞ ദിവസം സര്‍വീസ് ആരംഭിച്ചിരുന്നു.
ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ വീതമാണു നടത്തുന്നതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അധികൃതര്‍ പറഞ്ഞു. ജസീറ എയര്‍വേയ്‌സ് ഉള്‍പ്പെടെ വിവിധ വിമാന കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍വീസ് ആരംഭിച്ചിരുന്നു.

 

 

Latest News