Sorry, you need to enable JavaScript to visit this website.

ഹംഗേറിയൻ റെസ്റ്റോറന്റ് ശൃംഖല 'കുർതോഷ്' കൊച്ചിയിലും

ഹംഗേറിയൻ പാചക റെസ്റ്റോറന്റ് ശൃംഖലയായ കുർതോഷ് കാക്കനാട് കുസുമഗിരിയിൽ തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

ദക്ഷിണേന്ത്യയിൽ സാന്നിധ്യം സജീവമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഹംഗേറിയൻ പാചക റെസ്റ്റോറന്റ് ശൃംഖലയായ 'കുർതോഷ്' കൊച്ചിയിൽ ഔട്ട്ലറ്റ് തുറന്നു. ഹംഗേറിയ്ൻ സ്ട്രീറ്റ് ഫുഡിന്റെ രുചിവൈവിധ്യവുമായി കാക്കനാട് കുസുമഗിരിയിലാണ് കുർതോഷ് പ്രവർത്തനമാരംഭിച്ചത്. തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു. ചിമ്മിനികേക്ക്, മാക് എൻ ചീസ്, പിസ്സ കുർതോഷ്, കർതൂസ് കുർത്തോഷ്, റൈസ് ബൗളുകൾ, മാക്എൻചീസ്, ക്ലാസിക് ഇന്ത്യൻ കുർത്തോഷ് തുടങ്ങിയ ഹംഗേറിയൻ ക്ലാസിക് വിഭവങ്ങൾ ഇവിടെ ലഭ്യമാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ഹംഗേറിയൻ പാചക റെസ്റ്റോറന്റ് ശൃംഖലയായ കുർതോഷ് ആണ് രാജ്യത്ത് ഹംഗേറിയൻ പാചക രീതിയെ ജനപ്രിയമാക്കിയത്. കരിഷ്മ അനദ്കത്ത് സ്ഥാപിച്ച 'കുർതോഷ്' ഇതിനകം തന്നെ രാജ്യത്തുടനീളമുള്ള ഭക്ഷണ പ്രിയരുടെ പ്രിയപ്പെട്ട റെസ്റ്റോറന്റാണ്. ബാംഗ്ലൂർ, ചെന്നൈ, പോണ്ടിച്ചേരി, കാക്കിനാഡ, അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വൽസാദ്, വാപി, മുംബൈ, ലഖ്നൗ, നാഗ്പൂർ തുടങ്ങിയ മുൻനിര നഗരങ്ങളിൽ പ്രധാന പങ്കാളിത്തമുണ്ട്.  കുർതോഷിന്റെ രുചി ഇന്ത്യയിലെമ്പാടും പരക്കാൻ തുടങ്ങിയിട്ട് 2 വർഷമായി. ഇപ്പോൾ കുർതോഷിന് 2 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 18 ഫ്രാഞ്ചൈസികളുമുണ്ടെന്ന് കരിഷ്മ പറഞ്ഞു. 


 

Latest News