പൊന്നിയിന്‍ സെല്‍വനില്‍ ആദിത്യ കരികാലനായി വിക്രം; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍

ചെന്നൈ- സംവിധായകന്‍ മണിരത്‌നത്തിന്റെ ഡ്രീം പ്രോജക്ട് പൊന്നിയിന്‍ സെല്‍വന്റെ റിലീസിങ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ടുള്ള മോഷന്‍ പോസ്റ്ററിനു പിന്നാലെ നടന്‍ വിക്രമിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ ലൈക്കാ പ്രൊഡക്ഷന്‍സ് പുറത്തു വിട്ടു. ആദിത്യ കരികാലന്‍ എന്ന കഥാപാത്രമാണ് വിക്രമിന്. 

മെഡ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ബ്രമാണ്ഡ ചിത്രമായ 'പൊന്നിയിന്‍ സെല്‍വന്‍' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി സെപ്റ്റംബര്‍ 30-ന് ലോകമെമ്പാടും റിലീസ് ചെയ്യും.
 

Latest News