ഹൈദരാബാദ്- ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവില്‍ പങ്കെടുക്കാനെത്തിയതു മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിടാതെ പിന്തുടര്‍ന്ന മണി ഹെയിസ്റ്റ് ഗാംഗ് അവസാനം ബൈ ബൈ മോഡി എന്നു പറയാനും അണിനിരന്നു.
മോഡിക്കെതിരായ മണിഹെയ്‌സ്റ്റ് ഗാംഗിന്റെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വലിയതോതിലാണ് പ്രചരിച്ചത്.
എല്‍.ബി നഗറില്‍ ബി.ജെ.പിയേയും മോഡിയേയും ലക്ഷ്യമിട്ട് ഉയര്‍ത്തിയ പോസ്റ്ററില്‍ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നതിലായിരുന്നു പ്രതിഷേധം.
എം.എല്‍.എമാരെ കൂറുമാറ്റി ഭരണം പിടിച്ച സംസ്ഥാനങ്ങളുടെ പേരുകളാണ് എഴുതിയിരുന്നത്.
ഞങ്ങള്‍ ബാങ്കുകള്‍ മാത്രം കൊള്ളയടിക്കുന്നു. നിങ്ങള്‍ രാഷ്ട്രത്തെ മുഴുവന്‍ കൊള്ളയടിക്കുന്നു എന്നാണ് ബൈ ബൈ മോഡി പോസ്റ്ററില്‍ എഴുതിയത്.
ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവിന്റെ സമാപനത്തില്‍ മോഡി തെലങ്കാന രാഷ്ട്രസമതി സര്‍ക്കാരിനെയോ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെയോ ആക്രമിച്ചിരുന്നില്ല. തെലങ്കാനയിലെ ജനങ്ങള്‍ക്കും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്നു മാത്രമാണ് പറഞ്ഞത്.
മുന്‍ സന്ദര്‍ശനങ്ങളില്‍ മോഡി കെ.സി.ആറിന്റെ കുടുംബ ഭരണത്തെയാണ് ആക്ഷേപിച്ചിരുന്നത്. ഇത്തവണ കെ.സി.ആറിനെയോ ടി.ആര്‍.എസ് സര്‍ക്കാരിനെയോ പേരെടുത്തു പറഞ്ഞില്ല.
Adios Modi !
— YSR (@ysathishreddy) July 4, 2022
Says, the #MoneyHeist gang for one last time.#ByeByeModi#Telangana pic.twitter.com/HXM7g95kzK






