പൊള്ളാച്ചിയില്‍ നിന്ന് കാണാതായ  നവജാത ശിശുവിനെ പാലക്കാട്ട്  കണ്ടെത്തി

പാലക്കാട്- പൊള്ളാച്ചിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ കണ്ടെത്തി. പൊള്ളാച്ചി ജനറല്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ടു സ്ത്രീകള്‍ ചേര്‍ന്നാണ് നാലുദിവസം മാത്രം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്.
ഇന്നലെ രാവിലെയാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ പാലക്കാട് കൊടുവായൂര്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ മാതാപിതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
 

Latest News