പട്‌ന- ഏണിപ്പടിയില്‍നിന്ന് വീണ് പരിക്കേറ്റ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെ പട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ രാബ്രിദേവയിയുടെ വസതിയില്‍വെച്ചാണ് ബാലന്‍സ് തെറ്റി ഏണിപ്പടിയില്‍നിന്ന് വീണത്.
വലതു ചുമലിന് നേരിയ ഒടിവുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീഴ്ചയെ തുടര്‍ന്ന് ലാലു കൂടുതല്‍ അവശനായി.