ലാലു പ്രസാദിന് വീണ് പരിക്കേറ്റു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പട്‌ന- ഏണിപ്പടിയില്‍നിന്ന് വീണ് പരിക്കേറ്റ രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിനെ പട്‌നയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ രാബ്രിദേവയിയുടെ വസതിയില്‍വെച്ചാണ് ബാലന്‍സ് തെറ്റി ഏണിപ്പടിയില്‍നിന്ന് വീണത്.
വലതു ചുമലിന് നേരിയ ഒടിവുണ്ടെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീഴ്ചയെ തുടര്‍ന്ന് ലാലു കൂടുതല്‍ അവശനായി.

 

Latest News