പൂര്‍ണ ഗര്‍ഭിണിയായ യുവതി മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട- യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുഴിക്കാല കുറുന്താര്‍ സെറ്റില്‍മെന്റ് കോളനിയില്‍ അനിത (28) മരിച്ച കേസില്‍ ഭര്‍ത്താവ് കുറുന്താര്‍ തേവളളിയില്‍ ജ്യോതി നിവാസില്‍ ജ്യോതിഷിനെ (32) ആണ് ആറന്മുള പോലീസ്  അറസ്റ്റ് ചെയ്തത് ജൂണ്‍ 27 ന് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അനിത മരിച്ചത്. മേയ് 19 നാണ് അനിതയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ചികിത്സയിലിരിക്കേയാണ് മരണം. ഒമ്പതു മാസം ഗര്‍ഭിണിയായിരുന്ന അനിത വയറ്റിലുണ്ടായ അണുബാധയെ തുടര്‍ന്നാണ് മരിച്ചത്. ഗര്‍ഭസ്ഥശിശു വയറ്റിനുള്ളില്‍ മരിച്ചു കിടന്നതും അണുബാധയുണ്ടായതും സംബന്ധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി അനിതയുടെ മാതാപിതാക്കളായ ശ്യാമളയും മോഹനനും ആറന്മുള പോലീസിലും പരാതി നല്‍കിയിരുന്നു. അനിതക്കും ജ്യോതിഷിനും ഒന്നരവയസുള്ള ഒരു മകന്‍ കൂടിയുണ്ട്.
പൂര്‍ണ ഗര്‍ഭിണിയായ അനിതയെ ജ്യോതിഷ് മര്‍ദിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

 

Latest News