എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! 'കടുവ' എന്നൊരു സിനിമ. ഹോ!

കൊച്ചി- ഷാജി കൈലാസ്പൃഥ്വിരാജ് ചിത്രമായ കടുവ എന്ന ചിത്രത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകര്‍. ഏറെക്കാലത്തിന് ശേഷം മാസ് ചിത്രമെന്ന ലാബെലില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമാവ്യവസായത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ സിനിമാ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജ് പറയുന്ന കാര്യങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷക സംഗീത ലക്ഷ്മണ.
മമ്മൂട്ടിയും മോഹന്‍ലാലും ഇക്കാലമത്രയും പറയാതിരുന്ന തള്ളുകളാണ് തന്റെ സിനിമയെ പറ്റി പൃഥ്വി തള്ളിമറിക്കുന്നതെന്നും മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍ റേറ്റഡ് സിനിമാക്കാരനാണ് പൃഥ്വിരാജെന്നും സംഗീത ലക്ഷ്മണ പറയുന്നു.

സംഗീത ലക്ഷ്മണയുടെ ഫേ്‌സ്ബുക്ക് പോസ്റ്റ്

സിനിമാ പ്രമോഷന്‍ എന്ന പേരും പറഞ്ഞ് എന്തൊരു വെറുപ്പിക്കിലാണിത് ന്റ പൊന്നോ! 'കടുവ' എന്നൊരു സിനിമ. ഹോ!

മലയാള സിനിമ ഇന്നോളം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഓവര്‍റേറ്റഡ് സിനിമാക്കാരനായ പ്രിത്വിരാജിന്റെ നേതൃത്വത്തില്‍ 'കടുവ' സിനിമയിലെ അഭിനേതാക്കള്‍ വന്നിരുന്ന് പരസ്പരം തള്ളാട് തള്ള്! പ്രമോഷന്‍ പരിപാടി തന്നെ 5 മിനിട്ട് തികച്ച് കണ്ടിരിക്കാന്‍ വയ്യാത്ത വിധം അസഹനീയം എങ്കില്‍ സിനിമയുടെ കാര്യം ഊഹിക്കാമല്ലോ!
അല്ലെങ്കില്‍ തന്നെ, മമ്മൂട്ടിയും മോഹന്‍ലാലും പോലും ഇക്കണ്ട കാലമത്രയും പറയാതിരുന്ന മാതിരിയുള്ള തളളാണ് പ്രിത്വിരാജ് തന്നെ ഓനെ കുറിച്ചും ഓന്റെ സിനിമകളെ കുറിച്ചും സ്വയം ഇരുന്ന് തള്ളി മറിക്കുന്നത്!
സുകുമാരന്‍ എന്ന നടനെ നമ്മള്‍ ഇപ്പോഴും ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ നടനവും സംഭാഷണശൈലിയും സ്വരവും സൗന്ദര്യവും നമ്മളെ ഭ്രമിപ്പിച്ചിട്ടുള്ളത് കൊണ്ടാണ്. സ്വയം ഇരുന്ന് തള്ള് തള്ളി അദ്ദേഹം നമ്മളെ വെറുപ്പിച്ചിട്ടില്ലാത്തത് കൊണ്ടാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇപ്പോഴും സുകുമാരനെ ഠഢ സ്‌ക്രീനില്‍ നമ്മുടെ കണ്ണില്‍ പെട്ടാല്‍ അദ്ദേഹം സക്രീനില്‍ നിന്ന് മറയുന്നത് വരെ കണ്ടിരുന്നു പോകുന്നത്, കേട്ടിരുന്ന് പോകുന്നത് അത് കൊണ്ടാണ്. വീട്ടില്‍ തന്നെ ലഭ്യമായിരുന്ന ഈ ഗുണപാഠം എന്തേ സുകുമാരന്റെ മകന്‍ പഠിക്കാതെ പോയി?
മാത്രമല്ല, ഈ വിവേക് ഒബറോയ് എന്ന ബിലോ ആവറേജ് ബോളിവുഡ് നടന്‍ മലയാള സിനിമകളില്‍ ഇങ്ങനെ ചുറ്റി തിരിഞ്ഞ് കളിക്കുന്നത് ബോളിവുഡിന് ഓനൊരു വേസ്റ്റ് ആയതോണ്ടാണോ അതോ ഇവിടുള്ള ഉണ്ണിമുകുന്ദന്‍, ഇന്ദ്രജിത്ത്, ടോവിനോ, ജയസൂര്യ പോലുള്ളവര് ഓബറോയിയേക്കാള്‍ ബിലോ ആവറേജ് അഭിനേതാക്കളായത് കൊണ്ടാണോ?
 

Latest News