എ.കെ.ജി സെന്ററിന് കല്ലെറിയും എന്ന് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം- എ.കെ.ജി സെന്ററിന് കല്ലെറിയും എന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാളെ പോലീസ് അറസ്റ്റ് ചെയ്തു. എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞതുസംബന്ധിച്ച അന്വേഷണത്തിനായാണ് കഴക്കൂട്ടം പോലീസ് റിജു സച്ചു എന്നയാളെ പോലീസ് ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ കന്റോണ്‍മെന്റ് പോലീസ്  അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അഞ്ചു ദിവസം മുമ്പിട്ട പോസ്റ്റിന്റെ ചുവടുപിടിച്ചാണ് പോലീസിന്റെ നടപടി. എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ തുമ്പില്ലാതെ പോലീസ് വലയുന്നതിനിടെയാണ് നടപടി.

 

Tags

Latest News