കുവൈത്തിൽനിന്നുള്ള ആദ്യ സംഘം തീർഥാടകർ ഇന്നെത്തും

വൈത്ത് സിറ്റി- ഈ വർഷത്തെ ഹജിൽ പങ്കെടുക്കുന്നതിന് കുവൈത്തിൽനിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും. ഈ വർഷം 5,622 തീർഥാടകരാണ് കുവൈത്തിൽനിന്ന് ഹജ് നിർവഹിക്കുന്നത്. ആദ്യ ക്വാട്ടയിൽ 3622 സീറ്റാണ് കുവൈത്തിന് ലഭിച്ചിരുന്നത്. പിന്നീട് പ്രത്യേക അഭ്യർഥനയിലൂടെ 2000 പേർക്കു കൂടി അവസരം ലഭ്യമാവുകയായിരുന്നു. നാല് വിമാനക്കമ്പനികളുടെ 20 വിമാനങ്ങൾ ഹജ് സർവീസ് നടത്തും. വിമാനത്താവളത്തിൽ എല്ലാ ഒരുക്കവും പൂർത്തിയായതായി വ്യോമയാന വകുപ്പ് ഡയറക്ടർ യൂസുഫ് അൽ ഫൗസാൻ പറഞ്ഞു. യാത്രക്കാർക്ക് പ്രയാസങ്ങൾ ഇല്ലാതിരിക്കാൻ കൂടുതൽ കൗണ്ടറുകൾ തുറന്നും മറ്റും ആവശ്യമായ സൗകര്യങ്ങൾ നടത്തും.
 

Tags

Latest News