നെടുമ്പാശേരി- വീട്ടമ്മ 13 നില ഫ് ളാറ്റിന്റെ ആറാം നിലയില്‍നിന്നു ചാടി മരിച്ചു. ചെങ്ങമനാട് പഞ്ചായത്ത് 15 ാം വാര്‍ഡില്‍ കിഴക്കേ ദേശം എസ്.എഫ്.എസ് ഫ്‌ളാറ്റില്‍ താമസിക്കുന്ന ഫോര്‍ട്ടുകൊച്ചി കുന്നുംപുറം പള്ളം വീട്ടില്‍ മെല്‍ബോയ് സേവ്യറിന്റെ ഭാര്യ സിമി (47) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട് നോക്കിയ സെക്യൂരിറ്റി ജീവനക്കാരനാണ് ആദ്യം സ്ത്രീ നിലത്ത് വീണുകിടക്കുന്നതായി കണ്ടത്. ഉടന്‍ ദേശം സി.എ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ സിമിയുടെ ഭര്‍ത്താവും മൂന്ന് പെണ്‍മക്കളും ഫ്‌ളാറ്റില്‍ ഉറക്കത്തിലായിരുന്നു. മരണകാരണം വ്യക്തമല്ല. ആലുവ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നാളെ ഫോര്‍ട്ടുകൊച്ചി വെളി സാന്റാക്രൂസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.