തായിഫില്‍ ആദ്യ ഹജ് സംഘമെത്തി

തായിഫ് - ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷമുള്ള ആദ്യ ഹജ് സര്‍വീസ് തായിഫ് വിമാനത്താവളത്തില്‍ എത്തി. അബുദാബിയില്‍ നിന്നുള്ള വിമാനത്തില്‍ 85 ഹാജിമാരാണുണ്ടായിരുന്നത്. തായിഫ് ആരോഗ്യ വകുപ്പ് മേധാവി സഈദ് അല്‍ഖഹ്താനി, തായിഫ് എയര്‍പോര്‍ട്ട് ഹെല്‍ത്ത് മോണിട്ടറിംഗ് സെന്റര്‍ മേധാവി ഈദ അല്‍ഹദ്‌ലി, പൊതുജനാരോഗ്യ വകുപ്പ് ഉപമേധാവി ഖാലിദ് അല്‍സുബൈതി എന്നിവരും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളും ചേര്‍ന്ന് തീര്‍ഥാടകരെ സ്വീകരിക്കുകയും ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

 

Latest News