കനത്ത മഴ; ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി-ഇന്ന്  രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പീരുമേട്ടില്‍,  4.2 സെ.മീ. തൊടുപുഴ 3.28, ഇടുക്കി 2.98, ദേവികുളം 2.7, ഉടുമ്പന്‍ചോല 1.89 സെ.മീ. വീതവും മഴ ലഭിച്ചു.  മഴ കുറഞ്ഞതോടെ ഇടുക്കി സംഭരണിയിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. 2340.06 അടിയാണ് നിലവിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 37.49 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2353.62 അടിയായിരുന്നു ജലനിരപ്പ്, 48.91 ശതമാനം. ജൂണില്‍ 174.663 മില്യണ്‍ യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമൊഴികിയെത്തിയപ്പോള്‍ 202.603 മില്യണ്‍ യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ജൂണ്‍ 1 ന് 2341.64 അടിയായിരുന്നു ജലനിരപ്പ്. കുണ്ടള 31, മാട്ടുപ്പെട്ടി 35, ആനയിറങ്കല്‍ 13, പൊന്മുടി 40, നേര്യമംഗലം 42, ലോവര്‍പെരിയാര്‍ 45 ശതമാനമാണ് മറ്റ് പ്രധാന സംഭരണികളിലെ ജലശേഖരം.

 

Latest News