ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,070 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 1,07,189 ആക്ടീവ് കേസുകളൂണുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധയില്‍ 1749 കുറവ് രേഖപ്പെടുത്തിയത് ആശ്വാസമാണ്. കഴിഞ്ഞ ദിവസം രോഗബാധ 18,819 ആയിരുന്നു. പ്രതിദിന പോസിറ്റീവിറ്റി 3.40 ശതമാനമാണ്. മൊത്തം കേസുകളുടെ 0.24 ശതമാനമാണ് ആക്ടീവ് കേസുകള്‍.
23 മരണം കൂടി സ്ഥിരീകരിച്ചതോടെ മൊത്തം മരണസംഖ്യ 5,25,139 ആയി വര്‍ധിച്ചു.