വടകരയ്ക്കടുത്ത് വള്ളം മറിഞ്ഞ്  മത്സ്യ തൊഴിലാളി മരിച്ചു        

വടകര- ചോമ്പാല്‍ ഫിഷിംഗ് ഹാര്‍ബറിനു സമീപം ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. മടപ്പള്ളി സ്വദേശി മാളിയേക്കല്‍ മഹമൂദ് (64) ആണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെയാണ് സംഭവം. അജ്മീര്‍ എന്ന ഫൈബര്‍ വള്ളമാണ് ശക്തമായ തിരയില്‍ പെട്ട് മറിഞ്ഞത്. വള്ളത്തില്‍ ആറു പേരുണ്ടായിരുന്നു. മഹമൂദിനെ ഉടന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വടകര തീരദേശ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍പെട്ട വള്ളം കരക്കെത്തിച്ചു. ഭാര്യ:  ആസ്യ മക്കള്‍:  സെക്കീര്‍ ഷെമീര്‍ സെബ്രീന
 

Latest News